Posts

പുഴകടക്കുമ്പോൾ കവിത മൂളണം തുഴതൻ താളത്തിൽ വിരൽ ഞൊടിയ്ക്കണം തരളവേഗങ്ങൾ ചലിയ്ക്കും ദൂരങ്ങൾ ചിലുചിലെയെന്ന് ചിരിയ്ക്കുമോളങ്ങൾ ജനനതീരവും പ്രളയതീരവും അകന്നതായ് മെല്ലെയടുത്തുവന്നതായ് വെറുതെ തോന്നണം മരങ്ങൾ നീങ്ങുമ്പോൾ ഇരുണ്ട പച്ചകളിൽ ഇല പൊഴിയ്ക്കുമ്പോൾ പുഴകടക്കുമ്പോൾ കവിത മൂളണം കവിഞ്ഞൊഴുകുന്ന കനിവായ് മാറണം
അതിരുകളില്ലാത്ത സമുദ്രം നമ്മുക്കിടയിലെ അപാരതകളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ മഴ പെയ്യുന്നതും വെയിലുണരുന്നതും പക്ഷികള്‍ പാടുന്നതും നീ തുറന്നിട്ട ജാലകങ്ങളിലൂടെ ഞാനറിയുന്നു
ചില മരങ്ങള്‍ അങ്ങനെയാണ്... ചാരത്തെത്തുന്നവനു പകര്‍ന്നു നലകുന്നത് ഒരു ജീവവായുവാണ്. അതൊരുപക്ഷെ സ്വയം അറിഞ്ഞുംഅറിയാതെയും.